പഠന നേട്ടങ്ങൾ
• എന്താണ് വൈറസ് എന്ന് തിരിച്ചറിയുവാൻ സാധിക്കുന്നു.
• പ്രധാനപെട്ട വൈറസ് രോഗങ്ങളെ കുറിച്ച് മനസ്സിലാക്കുന്നു.
• വൈറസ് രോഗകാരികൾ, പ്രധാന ലക്ഷണങ്ങൾ എന്നിവയെ കുറിച്ച്
അരിവുണ്ടാകുന്നു.
വൈറസ്
ഒരു ജീവ കോശത്തിനുള്ളിൽ അല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങൾ ആണ് വൈറസുകൾ.
വൈറസുകൾ മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കുന്നു.
ഹെപ്പറ്റൈറ്റിസ്, എയ്ഡ്സ്, നിപ എന്നിവ ഉദാഹരണങ്ങൾ ആണ്.
എയ്ഡ്സ്
• ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് എന്ന വൈറസുകളാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ഇത് റിട്രോ വൈറസ് വർഗ്ഗത്തിൽ പെട്ടതാണ്.
• പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ് എച്ച്.ഐ.വി. ബാധിക്കുന്നത്.
• സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാൽ, കൂടാതെ പ്രസവ സമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.
• പനി, തലവേദന, ലിംഫ് ഗ്രന്ഥികളിൽ നീര്, തൊലി ചുവന്നു തടികുക, വായിലും ഗുഹ്യഭാഗത്തും വൃണങ്ങൾ, തൊണ്ടയിൽ കോശജ്വലനം എന്നിവ പ്രധാന ലക്ഷണങ്ങൾ ആണ്
• എലിസ അഥവാ എൻസൈം ലിങ്ക്ട് ഇമ്മ്യൂണോസോർബന്റ് അസെ വഴിയാണു ഈ പരിശോധന നടത്തുന്നത്. രോഗനിർണ്ണയം സംശയമന്യേ തെളിയിക്കാനുള്ള പരിശോധനയാണ് വെസ്റ്റേൺ ബ്ലോട്ട്.
ഹെപ്പറ്റൈറ്റിസ്
• വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ്.
• ഹെപ്പറ്റൈറ്റിസ് വൈറസ് ആണ് രോഗത്തിന് കാരണമാവുന്നത്.
• ഫ്ലൂ ബാധ പോലുള്ള ലക്ഷണങ്ങൾ ആണ് തുടക്കത്തിൽ. പനി, ക്ഷീണം,പേശീ വേദന, സന്ധികളിൽ വേദന , ഓക്കാനം, ഛർദ്ധി എന്നിവ ഉണ്ടാകും. ഭക്ഷണത്തിനു രുചി ഇല്ലായ്മ , പുകവലിക്കാരിൽ പുകവലിക്കാൻ തോന്നാത്ത അവസ്ഥ , മൂത്രത്തിന് മഞ്ഞ നിറം,കണ്ണിനും ത്വക്കിനും മഞ്ഞ നിറം എന്ന മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങൾ കാണും.
• രക്തം, സൂചി പങ്കിടൽ അല്ലെങ്കിൽ ആകസ്മികമായ സൂചി വിറകുകൾ വഴിശുക്ലം, യോനിയിലെ ദ്രാവകങ്ങൾ അല്ലെങ്കിൽ ഉമിനീർ പോലുള്ള ശരീര ദ്രാവകങ്ങളുമായി സമ്പർക്കം പുലർത്തുക, രോഗം ഉള്ള ഒരാളുമായി ലൈംഗിക ബന്ധം,പ്രസവത്തിലൂടെ അമ്മയിൽ നിന്ന് ഒരു കുട്ടിയിലേക്ക് എന്നിങ്ങനെ രോഗം പകരുന്നു.
നിപ
• നിപാ വൈറസ് ഹെനിപാ വൈറസ് ജീനസിലെ ഒരു ആർ. എൻ. എ. വൈറസ് ആണ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു .
• മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം.
No comments:
Post a Comment